Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആദ്യ കമ്മിറ്റി അല്ലാമ ഇഖ്ബാല്‍ നഗറില്‍ നിലവില്‍ വന്നു


കാസര്‍കോട്: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയാടിസ്ഥാനത്തില്‍ പുതിയ കാലാവധിയിലേക്ക് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള ജില്ലയിലെ ആദ്യത്തെ ശാഖാ കമ്മിറ്റി നിലവില്‍വന്നു. ഉദുമ മണ്ഡലത്തിലെ മുളിയാര്‍ പഞ്ചായത്തിലെ അല്ലാമാ ഇഖ്ബാല്‍ നഗര്‍ ശാഖയാണ് നിലവില്‍ വന്നത്. വമ്പിച്ച മുന്നൊരുക്കത്തോടെ സംഘടിപ്പിച്ച ശാഖാ സമ്മേളനം നിറഞ്ഞുനിന്ന യുവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വരുംകാലങ്ങളിലും യൂത്ത് ലീഗ് സാമൂഹിക പരിസരങ്ങളില്‍ പ്രബുദ്ധതയുടെ പ്രതീകമായി നിലകൊള്ളുമെന്നും യുവത്വത്തില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കടമകള്‍ നിറവേറ്റുമെന്നും ഏതുതരം അനീതിക്കെതിരെയും പ്രതികരണ ശേഷിയോടെ സമരസജ്ജരായിരിക്കുമെന്നും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ പറഞ്ഞു.

മനാഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി ടി.ഡി കബീര്‍, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എ.ബി ഷാഫി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എം.കെ അബ്ദുല്‍ റഹ്മാന്‍, മുളിയാര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ബി.എം അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, ട്രഷറര്‍ എം. മുഹമ്മദ് കുഞ്ഞി, മുളിയാര്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ഖാലിദ് വെള്ളിപ്പാടി, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, ജില്ലാ ഭാരവാഹികളായ എം.എ നജീബ്, ഹാരിസ് തായല്‍ ചെര്‍ക്കള, റഫീഖ് കേളോട്ട്, നൂറുദ്ദീന്‍ ബെളിഞ്ചം, ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റൗഫ് ബാവിക്കര, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍, സുല്‍വാന്‍ ചെമ്മനാട്, സലാം ചെര്‍ക്കള, ഷരീഫ് മല്ലത്ത്, നാസര്‍ ചെര്‍ക്കളം, മുഹമ്മദ് ഷാ, ഷംസീര്‍ മൂലടുക്കം, ഷഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, സി.എ അഹമ്മദ് കബീര്‍, സിറാജ് മഠത്തില്‍, എ.പി ഹസൈനാര്‍, അനീസ മന്‍സൂര്‍, എം.എച്ച് അബ്ദുല്‍ റഹ്മാന്‍, സമീര്‍ അല്ലാമാ നഗര്‍, ഫൈസല്‍ ചെര്‍ക്കള സംസാരിച്ചു.

ഭാരവാഹികള്‍: സി.എ സുബൈര്‍ (പ്രസി), എം.കെ സാദിഖ് (ജന. സെക്ര), എം. ജംഷീദ് (ട്രഷ), ഹസി മാഹിന്‍, അഷ്ഫാദ് കുഞ്ചാര്‍, അഷ്‌റിന് നുസ്‌റിഫ (വൈസ് പ്രസി), എം.എ ഹുബൈസ്, എം.കെ ഹക്കീം, സുവൈവ യൂനസ് (ജോ സെക്ര), റിട്ടേണിങ് ഓഫീസര്‍ ഉനൈസ് മദനി നഗര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad