ദേശീയ പണിമുടക്കിൽ മുട്ടുമടക്കി കെഎസ്ആർടിസിയും. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നെങ്കിലും തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. കൊച്ചിയിലും തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് അടൂരെത്തിയപ്പോൾ സംയുക്‌ത സമര സമിതി തടഞ്ഞു. ഹെൽമറ്റ് വച്ചാണ് ഡ്രൈവർ ബസ് ഓടിച്ചത്. വാഹനം തടഞ്ഞുവച്ചിരിക്കുകയാണ്. സർവീസ് നടത്താൻ അനുവദിച്ചിട്ടില്ല.
ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഉൾപ്പെടെ ഉദ്യോഗസ്‌ഥർ എത്തിയിട്ടുണ്ട്. എന്നാൽ സർവീസുകൾ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സർവീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് പൊലീസ് ബസിൽ പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ആർസിസിലേക്ക് ഉൾപ്പെടെയാണ് സർവീസ്.

Post a Comment
0 Comments