ബോവിക്കാനം: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് സമ്മേളനം ആഗസ്റ്റ് 15, 16 തിയതികളില്‍ സംഘടിപ്പിക്കാന്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഷെഫീഖ് മൈക്കുഴി അധ്യക്ഷ തവഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ അനുബന്ധമായി ജൂലൈ 30നകം മുഴുവന്‍ ശാഖകളിലും സമ്മളനം പൂര്‍ത്തിയാക്കി ഭാരവാഹികളെ തിരഞ്ഞെടുക്കും. ബഹ്‌റൈന്‍ കെ.എം.സി.സി മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി മുഖേന വൈറ്റ് ഗാര്‍ഡ് ടീമിന് അനുവദിച്ച യന്ത്രസാമഗ്രികള്‍ മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെബി.മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് പ്രസി ഡണ്ട് ബി.എം.അബൂബക്കര്‍ ഹാജി എന്നിവര്‍ ചേര്‍ന്ന് കൈമാറി.
മന്‍സൂര്‍ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, ബിഎം ശംസീര്‍, ഉനൈസ് മദനി നഗര്‍, ഷരീഫ് പന്നടുക്കം, റാഷിദ് മൂലടുക്കം, നിസാര്‍ ബാലനടുക്കം, മുഹമ്മദ് ബാലനടുക്കം, ചെമ്മു ബാലനടുക്കം, ഖാദര്‍ വാഫി, അസീസ് തൗഫീഖ് നഗര്‍, കബീര്‍ ബാവിക്കര, ഹനീഫ ബോവിക്കാനം, സമീര്‍ അല്ലാമ നഗര്‍, റംഷീദ് ബാലനടുക്കം, നസീര്‍ മൂലടുക്കം, സാദിഖ് ആലൂര്‍, സുബൈര്‍ അല്ലാമ, സിദ്ധീഖ് മുസ്ലിയാര്‍ നഗര്‍, ആപ്പു ബാവിക്കര, അലി എടനീര്‍ സംബന്ധിച്ചു.
Post a Comment
0 Comments