കാസര്‍കോട്: ഓണത്തോടനുബന്ധിച്ച് വിപണി മുന്നൊരുക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാജമദ്യം നിര്‍മിക്കുന്ന യൂണിറ്റുകള്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ട് നടത്തിയ ഇന്റലിജിന്‍സ് വിവര ശേഖരണത്തില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1440 ലിറ്റര്‍ സ്പിരിറ്റ്.
പിടിയിലായത് വന്‍ സ്പിരിറ്റ് കടത്ത് സംഘം. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി പ്രണവ് ഷേണായ് (24), അടുക്കത്ത്ബയല്‍ താളിപടപ്പ് സ്വദേശി ആര്‍. അനുഷ് (24), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി വിസി തോമസ് (25) എന്നിവരെയാണ് വാഹനം ഉള്‍പ്പെടെ കാസര്‍കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ഇവന്റ് മാനേജ്മെന്റ് ബന്ധപ്പെട്ട വാഹനത്തില്‍ ക്യാനുകളില്‍ വെള്ളം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്പിരിറ്റ് കടത്താനായിരുന്നു ശ്രമം.
കാസര്‍കോട് ഡിവൈഎസ്പി ഇന്‍ചാര്‍ജ് വി.വി മനോജ്, കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി. നളിനാക്ഷന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെ ക്ടര്‍ അന്‍സാ എന്‍, ജോജോ ജോര്‍ജ്, എസ്‌സിപിഒ സനല്‍, സതീശന്‍, സിപിഒ നീരജ്, ഡ്രൈവര്‍ ഉണ്ണികൃഷണന്‍ എന്നിവരടങ്ങിയ സംഘത്തിനൊപ്പം ഡാസന്‍സാഫ് ടീം എസ്‌ഐ നാരായണന്‍ നായര്‍, എ.എസ്.ഐ സി.വി ഷാജു, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒ ഷജീഷ് എന്നിവരും ചേര്‍ന്നാണ് സമര്‍ത്ഥമായി പ്രതികളെ പിടികൂടിയത്. ഉത്സവ സീസണ്‍ അടുത്തതോടെ പരിശോധന കൂടുതല്‍ ശക്തമാക്കും.

Post a Comment
0 Comments