പള്ളങ്കോട്: ദേലമ്പാടി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിന്റെ അന്തിമവിധിക്ക് ശേഷമേ അന്തിമ വാര്‍ഡ് വിഭജനത്തിന് അന്തിമരൂപം നല്‍കാവൂ എന്ന് ഹൈകോടതി നിര്‍ദ്ദേശിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.കെ ദാമോദരന്‍, കെ.പി സിറാജുദ്ദീന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ദേലമ്പാടി ഗ്രാമപഞ്ചായത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രകൃതി ദത്തമായ അതിരുകള്‍ കാണിക്കാതെയും ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് വാര്‍ഡ് വിഭജനം നടത്തിയതെന്ന് ഹരജിയില്‍ ആരോപിച്ചു.
പഴയ 9,10 വാര്‍ഡുകളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചിരിക്കുന്നത് തികച്ചും അശാസ്ത്രീയമായിട്ടാണ്. പഴയ 15-ാം വാര്‍ഡിനെ ഒരു മാനദണ്ഡ ങ്ങളും പാലിക്കാതെയാണ് പഴയ പതിനാറാം വാര്‍ഡിന്റെ ഒരുഭാഗം ചേര്‍ത്താണ് വിഭജിച്ചത്. ഇതു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഡിലിമിറ്റേഷന്‍ സമിതിക്ക് നല്‍കിയെങ്കിലും കരട് വിജ്ഞാപന പ്രകാരമുള്ള വാര്‍ഡുകള്‍ അതേപടി അന്തിമമായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിയില്‍ മേല്‍ പ്രാഥമിക വാദം കേട്ട കോടതി ഹരജി ഫയലില്‍ സ്വീകരിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഹരജിക്കാര്‍ക്ക് വേണ്ടി ഹൈകോടതി അഭിഭാഷകന്‍ അഡ്വ: മുഹമ്മദ് ഷാഫിയാണ് ഹജാരായത്.

Post a Comment
0 Comments