കാസർകോട്: ധർമ്മത്തടുക്ക ചള്ളങ്കയം തലമുഗറിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആളുകൾ നോക്കിനിൽക്കെ പൂർണ്ണമായും തകർന്നു വീണു. ഓട് മേഞ്ഞ കെട്ടിടം നിലംപൊത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പാർട്ടി ഓഫീസ് തകർന്നതിന് പുറമെ ധർമ്മത്തടുക്ക തലമുഗർ ചള്ളംകയത്ത് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. തൊപ്പിക്കുന്ന് അപ്രതീക്ഷിതമായി ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തലമുഗർ സ്വദേശി മുഹമ്മദ് ഹാരിസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ സംഭവങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കാസർകോട് ധർമ്മത്തടുക്കയിൽ സിപിഎം ഓഫീസ് തകർന്നുവീണു
22:40:00
0
കാസർകോട്: ധർമ്മത്തടുക്ക ചള്ളങ്കയം തലമുഗറിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആളുകൾ നോക്കിനിൽക്കെ പൂർണ്ണമായും തകർന്നു വീണു. ഓട് മേഞ്ഞ കെട്ടിടം നിലംപൊത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പാർട്ടി ഓഫീസ് തകർന്നതിന് പുറമെ ധർമ്മത്തടുക്ക തലമുഗർ ചള്ളംകയത്ത് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. തൊപ്പിക്കുന്ന് അപ്രതീക്ഷിതമായി ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തലമുഗർ സ്വദേശി മുഹമ്മദ് ഹാരിസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ സംഭവങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Tags

Post a Comment
0 Comments