കാസര്‍കോട്: നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പറമ്പ, എം.ജി.എം യു.പി സ്‌കൂള്‍ കോട്ടമല എന്നീ സ്‌കൂളുകള്‍ക്ക് ക്യാമ്പുകള്‍ അവസാനിക്കുന്നതു വരെ അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ വെസ്റ്റ്എളേരി പഞ്ചായത്തിലെ പറമ്പ ഗവ. എല്‍. പി സ്‌കൂളിലും വെസ്റ്റ് എളേരി വില്ലേജിലെ കോട്ടമല എംജി യുപി സ്കൂളിലും ക്യാമ്പുകൾ ആരംഭിച്ചത്. പറമ്പ ഗവൺമെൻറ് എൽ പി സ്കൂൾ ക്യാമ്പിൽ നിലവില്‍ 44 പേര്‍ ഉണ്ട്. ഇതില്‍ 24 പുരുഷന്‍, 20 സ്ത്രീകളുമാണ്. രണ്ട് ഗര്‍ഭിണികള്‍, 60 വയസ്സിന് മുകളിലുള്ള ഏഴു പേര്‍, അഞ്ച് വയസ്സില്‍ താഴെയുള്ള രണ്ട് കട്ടികള്‍ ഉള്‍പ്പെടെ ഏഴ് കുട്ടികള്‍ എന്നിവരാണ് ക്യാമ്പിലുള്ളത്. വെസ്റ്റ് എളേരി വില്ലേജിൽ എംജിഎംയുപിഎസ് കോട്ടമലയിൽ ആരംഭിച്ച ക്യാമ്പിൽ അന്തേവാസികൾ - 17 ആൺ- 9 സ്ത്രീകൾ - 8 കുട്ടികൾ- 1 ഗർഭിണി -0 60-ന് മുകളിൽ - 3 അഞ്ചു വയസ്സിൽ താഴെയുള്ള ഒരു കുട്ടി എന്നിവരാണുള്ളത്. നിലവിൽ രണ്ട് ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്

Post a Comment
0 Comments