ചെറുവത്തുര്‍: ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ പേടിപ്പെടുത്തുന്ന വിള്ളല്‍. വനം വകുപ്പിന്റെ അധീനതയിലുള്ള തുരുത്തി കുളങ്ങാട്ട് മലയില്‍ ഒന്നര അടിയോളം വീതിയില്‍ 30ഓളം മീറ്റര്‍ ദൂരത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. കുഴിക്ക് ഒന്നര മീറ്ററിലധികം ആഴവുമുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നെല്ലിക്കാല്‍ അംബേദ്കര്‍ ഉന്നതിയിലെ മുപ്പത് കുടുംബ ങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. വിള്ളല്‍ കണ്ട ആളുകള്‍ക്ക് ഭീതിയുണ്ടാക്കുന്ന ദൃശ്യമായിരുന്നു ഇത്.
വിള്ളല്‍ ഉണ്ടായി അപകടാവസ്ഥയിലായ കുളങ്ങാട്ട് മലയില്‍ സമഗ്രമായ പഠനം നടത്തുന്നതിന് ജില്ലാ ജിയോളജിസ്റ്റിന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. വിവരം അറിഞ്ഞ ഉടന്‍ ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍, ഹസാര്‍ഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് സ്ഥലം സന്ദര്‍ ശിച്ച് പരിശോധന നടത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്‍.ഡി.ആര്‍.എഫ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ കലക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശി ച്ച് പരിശോധന നടത്തി. നെല്ലിക്കാല്‍ അംബേദ്കര്‍ ഉന്നതിയില്‍ 30 ഓളം കുടുംബ ങ്ങള്‍ താമസി ക്കുന്ന പ്രദേശമാ യതിനാല്‍ അതീവ ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

Post a Comment
0 Comments