കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ വീടിനു സമീപത്തെ കല്ലുവെട്ട് കുഴിയില്‍ വീണ് എട്ടു വയസുകാരി മുങ്ങിമരിച്ചു. എന്‍മകജെ ബാഡൂര്‍ ഓണബാഗിലു സ്വദേശി മുഹമ്മദിന്റെയും ഖദീജത്ത് കുബ്‌റയുടെയും മകള്‍ ഫാത്തിമ ഹിബ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കല്ലുവെട്ട് കുഴിയില്‍ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട വീട്ടുകാരും പരിസരവാസികളും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ആറുമണിയോടെ കുട്ടിയെ പുറത്തെടുത്ത് കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകും. വിവരമറിഞ്ഞ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ സുധീര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ബാഡൂര്‍ പദവ് എ എല്‍ പി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിനിയാണ് ഹിബ.
വീടിനു സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കല്ലുവെട്ട് കുഴിയില്‍ വീണ് എട്ടു വയസുകാരിക്ക് ദാരുണാന്ത്യം
22:06:00
0
കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ വീടിനു സമീപത്തെ കല്ലുവെട്ട് കുഴിയില്‍ വീണ് എട്ടു വയസുകാരി മുങ്ങിമരിച്ചു. എന്‍മകജെ ബാഡൂര്‍ ഓണബാഗിലു സ്വദേശി മുഹമ്മദിന്റെയും ഖദീജത്ത് കുബ്‌റയുടെയും മകള്‍ ഫാത്തിമ ഹിബ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കല്ലുവെട്ട് കുഴിയില്‍ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട വീട്ടുകാരും പരിസരവാസികളും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ആറുമണിയോടെ കുട്ടിയെ പുറത്തെടുത്ത് കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകും. വിവരമറിഞ്ഞ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ സുധീര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ബാഡൂര്‍ പദവ് എ എല്‍ പി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിനിയാണ് ഹിബ.
Tags

Post a Comment
0 Comments