Type Here to Get Search Results !

Bottom Ad

കനത്ത മഴ, പുഴകളില്‍ കുത്തൊഴുക്ക്; കാസര്‍കോടും പാലക്കാടുമായി മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടു


തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിൽ സംസ്ഥാനത്ത് പലയിടത്തായി അപകടകം. പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും പുഴയിൽ അകപ്പെട്ടു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരനും അപകടത്തിൽ പെട്ടു. ഇന്നലെ ആലപ്പുഴ കടലിൽ കാണാതായ 15കാരൻ്റെ മൃതദേഹം ഇന്ന് കരക്കടിഞ്ഞു.

പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മാസപറമ്പിൽ സ്വദേശികളായ അമ്മയും കുഞ്ഞുമാണ് പുഴയിൽ അകപെട്ടത്. രണ്ടുപേരെയും രക്ഷപ്പെടുത്തി. ഇരുവരെയും മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ സാദത്തിന്റെ മകൻ സുൽത്താനാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തുകയാണ്.

ആലപ്പുഴയിൽ ഇന്നലെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോൺ (15) ന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ പുറക്കാട് തീരത്ത് അടിഞ്ഞത്. ഇന്നലെ വൈകുന്നേരം ആണ് എട്ടുപേര് അടങ്ങുന്ന സംഘം കടലിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന ഏഴ് വിദ്യാർഥികൾ രക്ഷപ്പെട്ടിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad