കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണപ്പെട്ട മലയാളി നേഴ്‌സ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ.പവിത്രന് ജാമ്യം. ഹോസ്ദുര്‍ഗ് ജൂഢിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (ഒന്ന് ) അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ ഇന്ന് ജാമ്യം അനുവദിച്ചത്. ജൂണ്‍ 12 നാണ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിതയെയും നായര്‍ സമുദായത്തെയും അപമാനിക്കും വിധം പവി ആനന്ദാശ്രമം എന്നുള്ള ഫേസ്ബുക്ക് പേജ് വഴി പോസ്റ്റിട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നുവെങ്കിലും കരയോഗം പ്രസിഡന്റ് പി ദിപാകരന്‍ നായരുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജാമ്യമില്ല വകുപ്പില്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പവിത്രന് വേണ്ടി ഹോസ്ദുര്‍ഗ് ബാറിലെ അഡ്വ. പി. വി. മുരുഗന്‍, അഡ്വ.സിനോരാജ് എന്നിവര്‍ ഹാജരായി.
അഹമ്മദാബാദ് വിമാന അപകത്തില്‍ മരിച്ച രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ജാമ്യം
11:53:00
0
കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണപ്പെട്ട മലയാളി നേഴ്‌സ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ.പവിത്രന് ജാമ്യം. ഹോസ്ദുര്‍ഗ് ജൂഢിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (ഒന്ന് ) അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ ഇന്ന് ജാമ്യം അനുവദിച്ചത്. ജൂണ്‍ 12 നാണ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിതയെയും നായര്‍ സമുദായത്തെയും അപമാനിക്കും വിധം പവി ആനന്ദാശ്രമം എന്നുള്ള ഫേസ്ബുക്ക് പേജ് വഴി പോസ്റ്റിട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നുവെങ്കിലും കരയോഗം പ്രസിഡന്റ് പി ദിപാകരന്‍ നായരുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജാമ്യമില്ല വകുപ്പില്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പവിത്രന് വേണ്ടി ഹോസ്ദുര്‍ഗ് ബാറിലെ അഡ്വ. പി. വി. മുരുഗന്‍, അഡ്വ.സിനോരാജ് എന്നിവര്‍ ഹാജരായി.
Tags

Post a Comment
0 Comments