അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ബ്ലാക്ക് ബോക്സിനൊപ്പം വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററും കണ്ടെത്തിയിട്ടുണ്ട്. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയതെന്നാണ് വിവരം.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനപകടത്തിന്റെ കാരണം വ്യക്തമാകാന്‍ ബ്ലാക്ക് ബോക്‌സ് അനിവാര്യമാണ്. ബ്ലാക്ക് ബോക്സ് ഏത് അപകടകരമായ വിവരത്തെയും അതീജീവിക്കുന്ന നിലയ്ക്കാണ് തയ്യാറാക്കിയിരിക്കുന്നത്.

Post a Comment
0 Comments