മഞ്ചേശ്വരം: ദേശീയപാത 66 ലെ ഡിവൈഡർ ചാടി കടന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മഞ്ചേശ്വരം, വാമഞ്ചൂർ കജെയിലെ പരേതനായ മൂസക്കുഞ്ഞിയുടെ മകൻ മുഹമ്മദ് സാദിഖ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ ഹൊസബെട്ടുവിലാണ് അപകടം നടന്നത്.
മഞ്ചേശ്വരം ഭാഗത്ത് നിന്ന് ഹൊസങ്കടി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ. 14 എ.ഡി. 7000 നമ്പർ ഇന്നോവ കാർ യുവാവിനെ റോഡിൻ്റെ കിഴക്കുഭാഗത്ത് വെച്ച് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ മംഗ്ളൂരുവിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതിനാൽ തിരിച്ചു കൊണ്ടുവന്ന് കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.
Post a Comment
0 Comments