കാസർകോട്: കാറിനു മുകളിൽ ഇരുന്ന് അപകടകരമായ അഭ്യാസ പ്രകടനം നടത്തിയ യുവാവിൻ്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങുകയാണ് കാസർകോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ). സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ നിന്ന് വിശദമായ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് കാസർകോട് ആർ.ടി.ഒ അധികൃതർ അറിയിച്ചു. ഈ വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന് വിശദമായ റിപ്പോർട്ട് കൈമാറുമെന്ന് കാസർകോട് ഇൻസ്പെക്ടർ നളിനാക്ഷനും വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ഈ കാർ ഓടിച്ചത് ലൈസൻസില്ലാത്ത ഒരു പ്രായപൂർത്തിയാകാത്ത കൗമാരക്കാരനാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ, കാർ ഓടിച്ച കൗമാരക്കാരനെ ഇതുവരെയും പിടികൂടാനായിട്ടില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത കാർ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Post a Comment
0 Comments