കോഴിക്കോട്/ കാസര്‍കോട്്: പൊതുജനമധ്യേ തെറ്റിദ്ധാരണ പരത്തുന്നതിനായി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി കോകോ കൂപ ഡയറക്ടര്‍ കുടുംബത്തെയും അപമാനിച്ച വളാഞ്ചേരി സ്വദേശിയായ റയാന്‍ എന്നയാളിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. പ്രതിയായ റയാന്‍, 'കോകോ കൂപ'' എന്ന പ്രചാരത്തിലുള്ള ഭക്ഷണ ബ്രാന്‍ഡിന്റെ ഡയറക്ടറെയും കുടുംബത്തെയും ലക്ഷ്യമാക്കി വ്യാജ ഐ.ഡി ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അവരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് അപവാദ കാമ്പയിന്‍ നടത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കമ്പനി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനു ശേഷമാണ് റയാന്‍ക്കെതിരെ ഐ.ടി ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം കേസെടുത്തത്. വ്യാജ പ്രചാരണത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന മറ്റു ചിലരെയും അന്വേഷണം ഉള്‍പ്പെടുത്തിച്ചിട്ടുണ്ട്.
Post a Comment
0 Comments