കാഞ്ഞങ്ങാട്: നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലി എന്ന വൈരാഗ്യത്തില്‍ 62-ാം വയസില്‍ തിരിച്ചടിച്ച രണ്ടു മധ്യവയസ്‌ക്കര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. മാലോത്തെ ബാലകൃഷ്ണന്‍, മാത്യു വലിയപ്ലാക്കല്‍ എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. മാലോം വെട്ടിക്കൊമ്പില്‍ ഹൗസില്‍ വി.ജെ ബാബു (62)നെയാണ് ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നില്‍ ആക്രമിച്ചത്. ബാലകൃഷ്ണന്‍ ബാബുവിനെ തടഞ്ഞുവെക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്. ബാബുവിനെ നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ബാലകൃഷ്ണന്‍ മര്‍ദിച്ചിരുന്നു. അതിന്റെ വൈരാഗ്യമാണ് അറുപത്തിരണ്ടാം വയസില്‍ തീര്‍ത്തത്.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലിയതിന് 62-ാം വയസില്‍ തിരിച്ചടിച്ചു; കേസെടുത്തു
18:35:00
0
കാഞ്ഞങ്ങാട്: നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലി എന്ന വൈരാഗ്യത്തില്‍ 62-ാം വയസില്‍ തിരിച്ചടിച്ച രണ്ടു മധ്യവയസ്‌ക്കര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. മാലോത്തെ ബാലകൃഷ്ണന്‍, മാത്യു വലിയപ്ലാക്കല്‍ എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. മാലോം വെട്ടിക്കൊമ്പില്‍ ഹൗസില്‍ വി.ജെ ബാബു (62)നെയാണ് ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നില്‍ ആക്രമിച്ചത്. ബാലകൃഷ്ണന്‍ ബാബുവിനെ തടഞ്ഞുവെക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്. ബാബുവിനെ നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ബാലകൃഷ്ണന്‍ മര്‍ദിച്ചിരുന്നു. അതിന്റെ വൈരാഗ്യമാണ് അറുപത്തിരണ്ടാം വയസില്‍ തീര്‍ത്തത്.
Tags
Post a Comment
0 Comments