മുളിയാർ: വിലക്കയറ്റത്തി ലും ക്രമസമാധാന തകർച്ചയിലും നട്ടം തിരിയുന്ന കേരള ജനതയുടെദുരിതം കാണാതെ കോടികൾ ധൂർത്തടിച്ച് ഇടതുപക്ഷ സർക്കാർ നടത്തുന്ന നാലാം വാർഷിക ആഘോഷം പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി പറഞ്ഞു.ലൈഫ് ഭവന പദ്ധതിയെയും കാരുണ്യ ബെനവലന്റ് പദ്ധതിയെ യും അട്ടിമറിച്ചവർ ജനങ്ങൾക്ക് ഗുണകരമായ ഒരു പദ്ധതിപോലും ആരംഭിച്ചിട്ടില്ലെന്ന് സി.ടി. കുറ്റപ്പെടുത്തി.
കരിദിനാചരണ ഭാഗമായി ബോവിക്കാനം ടൗണിൽ ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സിടി. ജില്ലാ യൂ ഡി എഫ് കൺവീനർ എ.ഗോവിന്ദൻ നായർ പെരിയ അദ്ധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം കൺവീനർ കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഐ എൻ ടി യു സി യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തി.
മുൻ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ഹരീഷ് ബി നമ്പ്യാർ, സാജിദ് മൗവ്വൽ, എം സി പ്രഭാകരൻ, എം കുഞ്ഞമ്പു നമ്പ്യാർ, വി.ആർ. വിദ്യാസാഗർ, എ ബി ഷാഫി, കല്ലട്ര അബ്ദുൽ ഖാദർ, വി.ഗോവി കാലിപ്പള്ളം, മിനി ചന്ദ്രൻ, മറിയമ്മ അബ്ദുൽ ഖാദർ, ഖാലിദ് ബെള്ളിപ്പാടി, ബി.സി. കുമാരൻ, ഹനീഫ കുന്നിൽ, എം.കെ.അബ്ദുൽ റഹിമാൻ, ടി.ഡി. കബീർ, കെ ബി എം ഷരീഫ്, കീഴൂർ അബ്ദുല്ല കുഞ്ഞി, മണികണ്ഠൻ ഓംബയിൽ, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ബി എം അബൂബക്കർ, മൻസൂർ മല്ലത്ത്, സിറാജ് പളളങ്കോട്, അശോകൻ മാസ്റ്റർ കാനത്തൂർ, രതീഷ് കാട്ടുമാടം, കാർത്തികേയൻ, റൗഫ് ബായിക്കര, ബലരാമൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
Post a Comment
0 Comments