Type Here to Get Search Results !

Bottom Ad

മത്സ്യവില്‍പ്പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം; ചന്തേരയില്‍ 55കാരന്‍ പിടിയില്‍


കാസര്‍കോട്: മത്സ്യവില്‍പ്പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയില്‍. പടന്ന വടക്കേപ്പുറം സ്വദേശി മൊയ്ദീന്‍ തെക്കേ കോലേത്ത് (55) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. പൊലീസ് പട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടെ പൊലീസിനെ കണ്ട് ഒരാള്‍ പരുങ്ങുന്നത് ശ്രദ്ധയില്‍ പെടുകയും രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്ത ആളെ തടഞ്ഞു നിര്‍ത്തി കയ്യിലുള്ള കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലയില്‍ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടുന്നതിനായി വ്യാപക പരിശോധ നടന്നുവരികയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ ചന്തേര ഇന്‍സ്പെക്ടര്‍ എം. പ്രശാന്തിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ കെ.പി സതീഷ്, എസ്‌സിപിഒ ശ്രീജു, സിപിഒമാരായ ശ്രീജിത്ത് കെആര്‍, ജിതിന്‍ മുരളി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad