ബാഗല്‍കോട്ട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മകന്‍ പരാജയപ്പെട്ടതിന് പിന്നാലെ മനോവീര്യം പകരാന്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കളും കുടുംബാംഗങ്ങളും. മകന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കാനും അവനില്‍ ആത്മവിശ്വാസം വളര്‍ത്താനും കുടുംബം ശ്രമിച്ചു. വീണ്ടും പരീക്ഷ എഴുതാന്‍ അവര്‍ മകനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മക്കളെ വഴക്ക് പറയുകയും, അപമാനിക്കുകയും മര്‍ദിക്കുകയുമൊക്കെ ചെയ്യുന്ന ഈ കാലത്താണ് വേറിട്ട കാഴ്ചപ്പാടിലൂടെ മകനെ ആശ്വസിപ്പിക്കാനും അവനെ പ്രേത്സാഹിപ്പിക്കാനുമുള്ള ഈ മാതാപിതാക്കളുടെ ശ്രമം. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ഒരു കുടുംബമാണ് വ്യത്യസ്ത കാഴ്ചപ്പാടിലൂടെ ശ്രദ്ധിക്കപ്പെട്ടത്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ആറ് വിഷയങ്ങളിലും പരാജയപ്പെട്ട കുട്ടി അസ്വസ്ഥനായിരുന്നു. 'കുട്ടിക്കാലത്ത് നടന്ന ഒരു അപടത്തില്‍ മകന്റെ കാലുകള്‍ക്ക് പൊള്ളലേറ്റു, അത് അവന്റെ ഓര്‍മ്മശക്തിയെയും ബാധിച്ചു. ഇതുമൂലമാണ് മകന് ശരിയായ രീതിയില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തത്.
<p>625 ല്‍ 200 മാര്‍ക്ക് ആയിരുന്നു കുട്ടി നേടിയത്. വിജയിക്കാന്‍ ഏകദേശം 32 ശതമാനം മാര്‍ക്കെങ്കിലും വേണ്ടിയിരുന്നു.സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, '220/625' എന്ന് എഴുതിയ കേക്ക് കുടുംബം കുട്ടിക്ക് കൊടുക്കുന്നത് കാണാം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.</p>
Post a Comment
0 Comments