Type Here to Get Search Results !

Bottom Ad

അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ. സുധാകരൻ


അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. അൻവർ നിലമ്പൂരിൽ നിർണായക ശക്തിയാണെന്നും അയാൾക്കൊപ്പം ആളുകളുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. അൻവറിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നും കെ സുധാകരൻ പറഞ്ഞു.

അൻവർ ഭാവിയിൽ യുഡിഎഫിന് ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം സതീശൻ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനമല്ലെന്നും കെ സുധാകരൻ പറഞ്ഞു. വിഷയം യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിനതെിരെ രൂക്ഷ വിമ‍ർശനവുമായി പിവി അൻവര്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു പി വി അൻവർ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad