Type Here to Get Search Results !

Bottom Ad

ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍


കാസര്‍കോട്: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, മാവിനക്കട്ടയിലെ ഹരീഷ്ഗട്ടിയുടെ മകന്‍ നിതിന്‍ കുമാര്‍ ഗട്ടി (25)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുമ്പളയിലെ ഒരു ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന നിതിന്‍ ഗട്ടി വലിയ സുഹൃത്ത്ബന്ധത്തിന്റെ ഉടമയായിരുന്നു. മാതാവ്: സാവിത്രി. സഹോദരി: അനുഷ, അഞ്ജുഷ. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad