മംഗളൂരു: ജൂലൈ 16ന് ഉത്തര കന്നട ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. . അങ്കോള താലൂക്കിലെ ഉളുവരെ ഗ്രാമത്തില്‍ വീടിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ തമ്മാണി അനന്ത് ഗൗഡ (65) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഗുരുതരമായി പരിക്കേറ്റ ഗൗഡയെ ഉടന്‍തന്നെ അങ്കോള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അങ്കോള പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗംഗാവലി നദി കരകവിഞ്ഞൊഴുകി തന്റെ വീടിനുള്ളിലേക്ക് കുത്തിയൊലിച്ചെത്തിയപ്പോള്‍ മരണം മുന്നില്‍ കണ്ട നിമിഷങ്ങളില്‍ അതിസാഹസികമായാണ് ഗൗഡ രക്ഷപ്പെട്ടത്. അന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ ഇടിമിന്നലേറ്റ് മരിച്ചു
11:03:00
0
മംഗളൂരു: ജൂലൈ 16ന് ഉത്തര കന്നട ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. . അങ്കോള താലൂക്കിലെ ഉളുവരെ ഗ്രാമത്തില്‍ വീടിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ തമ്മാണി അനന്ത് ഗൗഡ (65) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഗുരുതരമായി പരിക്കേറ്റ ഗൗഡയെ ഉടന്‍തന്നെ അങ്കോള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അങ്കോള പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗംഗാവലി നദി കരകവിഞ്ഞൊഴുകി തന്റെ വീടിനുള്ളിലേക്ക് കുത്തിയൊലിച്ചെത്തിയപ്പോള്‍ മരണം മുന്നില്‍ കണ്ട നിമിഷങ്ങളില്‍ അതിസാഹസികമായാണ് ഗൗഡ രക്ഷപ്പെട്ടത്. അന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
Tags
Post a Comment
0 Comments