ഉദുമ: ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി പണിയുന്ന ആസ്ഥാന മന്ദിരത്തിന്റെയും സി.എച്ച് സെന്ററിന്റെയും ശിലാസ്ഥാപനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ശാഖാതലം മുതല്‍ ദേശീയതലം വരെ മുസ്‌ലിം ലീഗ് ഓഫീസുകള്‍ ഉയര്‍ന്നു വരികയാണെന്നും പാര്‍ട്ടി ഓഫീസുകള്‍ മുസ്‌ലിം ലീഗിന് ഊര്‍ജം പകരുന്ന കേന്ദ്രങ്ങളാണെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.
നല്ല രാഷ്ട്രീയ ബോധമുള്ളവരാണ് മുസ്‌ലിം ലീഗുകാര്‍. രാഷ്ട്രീയ പ്രവര്‍ത്തനം പ്രൊഫഷണലിസത്തിലേക്ക് മാറിയപ്പോള്‍ പുതിയ തലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പാര്‍ട്ടി ഓഫീസുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. മുസ്‌ലിം ലീഗ് എത്രത്തോളം പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് എന്നതിന്റെ തെളിവാണ് നാടുനീളെ ഉയര്‍ന്നുവരുന്ന ഓഫീസുകള്‍- തങ്ങള്‍ പറഞ്ഞു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കെഎസ് മുഹമ്മദ് കക്കുഞ്ഞി പ്രാര്‍ഥന നടത്തി. മുസ്‌ലിം ലീഗ് നേതാവും ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.എ മുഹമ്മദലിയെ മുനവ്വറലി തങ്ങള്‍ ആദരിച്ചു. മുസ്‌ലിം ലീഗിലേക്ക് കടന്നുവന്ന ഇടതു സഹയാത്രികരായ കോട്ടിക്കുളത്തെ ഇര്‍ഫാന്‍ പള്ളിക്കാല്‍, അബ്ദുല്ല കവിത എന്നിവര്‍ക്ക് തങ്ങള്‍ മെമ്പര്‍ഷിപ്പ് നല്‍കി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംയപി മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, സെക്രട്ടറി എ.ബി ഷാഫി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹമീദ് മാങ്ങാട്, സെക്രട്ടറി ഖാദര്‍ ഖാത്തിം, പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍,
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍, ഡി.സി.സി സെക്രട്ടറിമാരായ വി.ആര്‍ വിദ്യാസാഗര്‍, ഗീതാ കൃഷ്ണന്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി ഭക്തവത്സലന്‍, ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കണ്‍വീനര്‍ ബി. ബാലകൃഷ്ണന്‍, മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സുബൈര്‍ കേരള, താജുദ്ദീന്‍ കോട്ടിക്കുളം, അബ്ദുല്‍ റഹ്മാന്‍ കറാമ, സെക്രട്ടറിമാരായ ബഷീര്‍ പാക്യാര, ഷിയാസ് കാപ്പില്‍, ഹംസ ദേളി, ട്രഷറര്‍ ശംസുദ്ദീന്‍ ഓര്‍ബിറ്റ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് അങ്കക്കളരി, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എഎം ഇബ്രാഹിം, എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് സലാം മാങ്ങാട്, പ്രവാസി ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ടിവി മുഹമ്മദ് കുഞ്ഞി, സ്വതന്ത്ര കര്‍ഷക സംഘം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി പാക്യാര, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കാദര്‍ കോട്ടപ്പാറ, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല ഹാഷിം പടിഞ്ഞാര്‍, കെഎംസിസി നേതാക്കളായ റഷീദ് ഹാജി കല്ലിങ്കാല്‍, അനീസ് മാങ്ങാട്, കെപി അബ്ബാസ് കളനാട്, റഫീഖ് മാങ്ങാട്, നൗഷാദ് മിഅറാജ്, ഷാനവാസ് കോട്ടക്കുന്ന്, ആബിദ് നാലാം വാതുക്കല്‍, അബ്ദുല്‍ ഖാദര്‍ കാപ്പില്‍, അബ്ദുല്ല കല്ലിങ്കാല്‍, ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സൈനബ അബൂബക്കര്‍, മെമ്പര്‍മാരായ നഫീസ പാക്യാര, യാസ്മിന്‍ റഷീദ്, വനിതാ ലീഗ് നേതാക്കളായ ഹാജറ അസീസ്, ഖൈറുന്നിസ മാങ്ങാട്, നഫ്‌സിയ ഖാദര്‍, ജമീല ഖലീല്‍ പ്രസംഗിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷരീഫ് ഉദുമ ടൗണില്‍ സൗജന്യമായി നല്‍കിയ ഒമ്പത് സെന്റ് സ്ഥലത്താണ് ആസ്ഥാന മന്ദിരം പണിയുന്നത്. മന്ദിരത്തിന്റെ താഴത്തെ നിലയില്‍ ആധുനിക സജ്ജീകരണത്തോടു കൂടിയ സി.എച്ച് സെന്ററും ഒന്നാം നിലയില്‍ മുസ്‌ലിം ലീഗ് ഓഫീസും രണ്ടാം നിലയില്‍ കോണ്‍ ഫറന്‍സ് ഹാളുമാണ് പണിയുക.
Post a Comment
0 Comments