കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ മേല്‍പറമ്പ് ടൗണിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കുന്ന് കരിപ്പൊടിയിലെ ശുഐബ് (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30മണിയോടെയാണ് അപകടം. ശുഐബ് സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകരുകയും ശുഐബിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെ.എസ്.ടി.പി റോഡില്‍ മേല്‍പറമ്പില്‍ ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
22:58:00
0
കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ മേല്‍പറമ്പ് ടൗണിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കുന്ന് കരിപ്പൊടിയിലെ ശുഐബ് (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30മണിയോടെയാണ് അപകടം. ശുഐബ് സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകരുകയും ശുഐബിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags
Post a Comment
0 Comments