സൗത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും കോവഡ് കേസുകളില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകനയോഗം ചേര്‍ന്നു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ഗുരുതരമല്ലെന്നും രോഗബാധിതര്‍ വീടുകളില്‍തന്നെ പരിചരണത്തിലാണെന്നും യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മേയ് 19 വരെ ഇന്ത്യയില്‍ 257 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നുവര്‍ഷത്തിന് ശേഷമാണ് ഒറ്റയടിക്ക് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍കരുതലെടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പങ്കജ് സിങ് അറിയിച്ചു.
Post a Comment
0 Comments