കാസര്‍കോട്: ചെര്‍ക്കള സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കെതിരെ ചിലര്‍ നടത്തുന്ന കുപ്രചാരണം കരുതിയിരിക്കണമെന്ന് ആശുപത്രി മാനേജ്‌മെന്റ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം മെസേജുകളും വോയ്സും പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. അല്‍ത്താഫ് എന്ന ചെറുപ്പക്കാരന്‍ അപ്പന്റിസൈറ്റീസ് ഓപ്പറേഷന് വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റായി എന്നു പറയുന്നത് ശരിയാണ്. സര്‍ജിക്ക് അനസ്‌തേഷ്യ നല്‍കുന്നതിന് മുമ്പായി പ്രീമെഡിക്കേഷന്‍ പോലെ നല്‍കുന്ന മരുന്നുകള്‍ ഉണ്ട്. ഈമരുന്നുകള്‍ക്ക് അപൂര്‍വ്വമായി ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ അലര്‍ജി ഉണ്ടാവാറുണ്ട്.
സര്‍ജറിക്ക് തയാറെടുക്കുന്നതിന് മുമ്പായി രോഗിയോട് അലര്‍ജി ഹിസ്റ്ററി അന്വേഷിച്ചിരുന്നെങ്കിലും അങ്ങിനെയുള്ള കാര്യങ്ങള്‍ ഇല്ലെന്നാണ് പറഞ്ഞത്. അലര്‍ജിക്ക് റിയാക്ഷനാണ് രോഗിക്ക് സംഭവിച്ചത്. രോഗിയുടെ ബിപി, ഓക്‌സിജന്‍ അളവ് പെട്ടെന്ന് കുറഞ്ഞു. ഇതു അപൂര്‍വ്വമായി ലോകത്തിലെ ഏത് ആശുപത്രിയിലും സംഭവിക്കാവുന്ന കാര്യമാണ്. ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ ഫലമായി അതുതരണം ചെയ്യാനുള്ള മറുമരുന്ന് നല്‍കി രോഗിയുടെ അവസ്ഥ അല്‍പം ദേദമായി. കാര്‍ഡിയാക്ക് അറസ്റ്റില്‍ നിന്നും രോഗി മുക്തനായി. ഈ അവസ്ഥയ്ക്ക് കാരണം അനസ്‌തേഷ്യ നല്‍കിയ ഡോക്ടറുടെ പിഴവോ ആശുപത്രിയുടെ അനാസ്ഥയോ അല്ല.
എല്ലാ ആശുപത്രികളിലും സര്‍ജറിക്ക് മുമ്പായി ഇതേ പ്രീമെഡിക്കേഷനാണ് നല്‍കുന്നത്. ഏത് ആശുപത്രിയിലും ഇത്തരം അവസ്ഥകള്‍ സംഭവിക്കാവുന്നതാണ്. ഇപ്പോഴും ഇതേ മരുന്ന് തന്നെയാണ് ഞങ്ങളുടെ സ്ഥാപനവും മറ്റുള്ള ആശുപത്രികളും ഉപയോഗിക്കുന്നത്.
ഈസംഭവത്തിനു ശേഷം ഒരുപാട് സര്‍ജറികള്‍ തിയേറ്ററില്‍ നടത്തിയിട്ടുണ്ടെങ്കിലും ആര്‍ക്കും അലര്‍ജിക്ക് റിയാക്ഷന്‍ ഉണ്ടായിട്ടില്ല. പനി മാറാന്‍ വേണ്ടി നമ്മള്‍ ഉപയോഗിക്കുന്ന പാരസറ്റമോള്‍ ഗുളികയ്ക്ക് പോലും അലര്‍ജിക്ക് റിയാക്ഷന്‍ ഉണ്ട്. മരണം പോലും പല ആശുപത്രികളിലും സംഭവിച്ചിട്ടുണ്ട്.
ആശുപത്രിയുടെ ഭാഗത്ത് ചെയ്യാന്‍ പറ്റുന്ന എല്ലാ മറുമരുന്നുകളും രോഗിക്ക് നല്‍കി സാധാരണ അവസ്ഥയിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറിന് ശേഷം ഓക്‌സിജന്‍ കുറഞ്ഞ് ഹൈപ്പോസിക്ക് എന്‍സഫലോപൊതി എന്ന സ്റ്റേജില്‍ ആണോ എന്ന് സംശയിച്ചപ്പോള്‍ രോഗിയുടെ വീട്ടുക്കാരോട് കാര്യങ്ങള്‍ ധരിപ്പിച്ച് ന്യൂറോ സര്‍ജന്റ സേവനം ലഭിക്കുന്ന മംഗലാപുരം ഫസ്റ്റ് ന്യൂറോ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്.
ആശുപത്രിയില്‍ നിന്നുള്ള ചികിത്സ തികച്ചും സുതാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് രോഗിയുടെ ബന്ധുക്കള്‍ക്ക് എന്തെങ്കിലും പരാതിഉണ്ടെങ്കില്‍ നിയമ നടപടിയുമായി മുമ്പോട്ട് പോകാവുന്നതാണ്. സത്യം പുറത്ത്‌കൊണ്ട് വരേണ്ടത് ആശുപത്രിയുടെ ആവശ്യം കൂടിയാണ്. ഇതു മുതലാക്കാന്‍ ചിലര്‍ കുത്സിത ശ്രമങ്ങള്‍ നടത്തുന്നതായി മനസിലാക്കുന്നു.സോഷ്യല്‍ മീഡിയകളില്‍ വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നതായി മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
പൊവ്വലില്‍ 22 വയസുകാരി നിശ്ചലാവസ്ഥലാണെന്ന പ്രചാരണം തീര്‍ത്തും അസത്യമാണ്. അങ്ങനെ ഒരു സംഭവം ആശുപത്രിയില്‍ ഉണ്ടായിട്ടില്ല. മെഡിക്കല്‍ പ്രൊഫഷണ്‍ രംഗത്ത് 100ശതമാനം ദൈവതുല്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. ചിലമരുന്നുകള്‍ക്ക് ഉണ്ടാവുന്ന റിയാക്ഷന്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ ഉണ്ടാവും. അല്‍താഫിന് രോഗപ്രതിരോധ ശക്തിവളരെ കുറവാണെണും കോവിഡ് കാലത്ത് ന്യൂമോണിയ ബാധിച്ച് ഐസിയുവില്‍ ആയിരുന്നെന്നും പിന്നിട് അറിയാന്‍ സാധിച്ചു.ഇത്തരം ആളുകള്‍ക്ക് റിയാക്ഷന്‍ സാധ്യത കൂടുതലാണെന്നും പൊതുജനങ്ങള്‍ ഇത്തരം കള്ളപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments