കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് മാവുങ്കാല്‍ കല്യാണ്‍ റോഡില്‍ ദേശീയപാത സര്‍വീസ് റോഡ് തകര്‍ന്നു. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. രാത്രി മുതല്‍ പെയ്ത മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കല്യാണ്‍ റോഡിലെ ക്രൈസ്റ്റ് സ്‌കൂളിന് സമീപം കിഴക്കുഭാഗത്തെ സര്‍വീസ് റോഡ് തകര്‍ന്നത്. കല്ലും മണ്ണും ടാറിംഗും ഉള്‍പ്പെടെ മഴവെള്ളത്തില്‍ ഒലിച്ചുപോയി. ഇതോടെ കിഴക്കുഭാഗം സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെയായി. തകര്‍ന്ന റോഡിലൂടെ വലിയ തോതിലാണ് വെള്ളം കുത്തിയൊലിച്ചുപോകുന്നത്. ഇതിനാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിയുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
മഴയില്‍ കാസര്‍കോട് മാവുങ്കാലിലും ദേശീയപാത തകര്‍ന്നു
11:45:00
0

Tags
Post a Comment
0 Comments