കുമ്പള: ദേശീയ പാതയില്‍ ബദര്‍ ജുമാമസ്ജിദിന് സമീപം പഴം- പച്ചക്കറി വ്യാപാരിയായ യുവാവിനെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പെര്‍വാഡിലെ കൃഷ്ണന്‍- പ്രേമാവതി ദമ്പതികളുടെ മകന്‍ സന്തോഷ് എന്ന സന്തു (40)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കുമ്പള ടൗണിലെ അരിമല കോംപ്ലക്സിന് മുകളില്‍ ഷീറ്റിട്ട മേല്‍ക്കൂരയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇയാള്‍ പഴം- പച്ചക്കറി കച്ചവടം നടത്തിയിരുന്നത്. വ്യാപാരികള്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സാധനങ്ങള്‍ എടുക്കാന്‍ എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യൂത്ത് വിംഗ് കുമ്പള യൂണിറ്റ് ട്രഷററാണ് മരിച്ച സന്തോഷ്.
കുമ്പളയില്‍ യുവ വ്യാപാരിയെ സ്വന്തം കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
18:35:00
0
കുമ്പള: ദേശീയ പാതയില്‍ ബദര്‍ ജുമാമസ്ജിദിന് സമീപം പഴം- പച്ചക്കറി വ്യാപാരിയായ യുവാവിനെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പെര്‍വാഡിലെ കൃഷ്ണന്‍- പ്രേമാവതി ദമ്പതികളുടെ മകന്‍ സന്തോഷ് എന്ന സന്തു (40)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കുമ്പള ടൗണിലെ അരിമല കോംപ്ലക്സിന് മുകളില്‍ ഷീറ്റിട്ട മേല്‍ക്കൂരയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇയാള്‍ പഴം- പച്ചക്കറി കച്ചവടം നടത്തിയിരുന്നത്. വ്യാപാരികള്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സാധനങ്ങള്‍ എടുക്കാന്‍ എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യൂത്ത് വിംഗ് കുമ്പള യൂണിറ്റ് ട്രഷററാണ് മരിച്ച സന്തോഷ്.
Tags
Post a Comment
0 Comments