Type Here to Get Search Results !

Bottom Ad

ഒമ്പതാം ക്ലാസുകാരി ഷിറിന്‍ ബോവിക്കാനം 'ദി ബ്യൂട്ടി ഓഫ് സ്‌കാര്‍സ്' 17ന് പ്രകാശനം ചെയ്യും


കാസര്‍കോട്: ഒമ്പതാം ക്ലാസുകാരി ഷിറില്‍ ബോവിക്കാനം ഇംഗ്ലീഷില്‍ എഴുതിയ ദി ബ്യൂട്ടി ഓഫ് സ്‌കാര്‍സ് എന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 17ന് പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. കാസര്‍കോട് സംസ്‌കൃതി, ഒഎന്‍വി വായനശാല കുണ്ടടുക്കം ചെര്‍ക്കള എന്നിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്ലര്‍ ഡോ: ഖാദര്‍ മാങ്ങാട്, എഴുത്തുകാരന്‍ എ.എസ് മുഹമ്മദ് കുഞ്ഞിക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്യും. 

എം.സി ഫ്രാന്‍സിസ് പുസ്തകം പരിചയപ്പെടുത്തും. ബാലകൃഷ്ണന്‍ ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അമീര്‍ പള്ളിയാന്‍, വി. ദാമോദരന്‍, നിസാര്‍ പെര്‍വാഡ്, രാഘവന്‍ ബെള്ളിപ്പാടി, ബി. അഷ്‌റഫ്, മസൂദ് ബോവിക്കാനം, കെ.ബി മുഹമ്മദ് കുഞ്ഞി, ശരീഫ് കൊടവഞ്ചി, ബി.സി കുമാരന്‍, സഅദിയ്യ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പല്‍ ഹനീഫ അനീസ്, വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹിമാന്‍ സംബന്ധിക്കും.

സഅദിയ്യ ഇംഗ്ലീഷ് മിഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഷിറിന്‍ ബോവിക്കാനം ബാലനടുക്കത്തെ ബി.എ അഷ്‌റഫിന്റെയും ഫാത്തിമത്ത് ഷാഹിദയുടേയും മകളാണ്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad