Type Here to Get Search Results !

Bottom Ad

വാട്‌സ്ആപ്പ് വഴി മത സ്പര്‍ദ്ധയും കലാപാഹ്വാനവും; പ്രതി പിടിയില്‍


കാസര്‍കോട്: വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച ആളെ കാസര്‍കോട് സൈബര്‍ ക്രൈംപൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള- മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി ചൗക്കി കാരോട് സ്‌കൂളിനു സമീപം താമസിക്കുന്ന അബ്ദുള്‍ ലത്തീഫ്(47) ആണ് പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് സൈബര്‍ ക്രൈംെപാലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഇന്‍ചാര്‍ജ് പി നളിനാക്ഷന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എം.വി ശ്രീദാസ്, എ.വി പ്രേമരാജന്‍, എസ്.സി.പി.ഒമാരായ എം. ദിലീഷ്, സവാദ് അഷ്റഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad