Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് തീരദേശ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്‌


കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നും എട്ട് തീരദേശ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം തീരത്ത് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad