കാസര്‍കോട്: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടത്തിവരുന്ന മത്സരപരീക്ഷയായ ഹബീബ് എഡ്യൂകെയറിന്റെ ഒന്നാംഘട്ട പരീക്ഷ പൂര്‍ത്തിയായി. നീറ്റ്, ജെ.ഇ.ഇ, സി.എ, സി.എം.എ, എ.സി.സി.എ, സി.എം.എ (യു.എസ്) എന്നീ വിഭാഗങ്ങളിലാണ് പരീക്ഷ നടന്നത്. സിവില്‍ സര്‍വീസ്, മാനേജ്മെന്റ് പരീക്ഷകള്‍ അടുത്ത ഘട്ടത്തില്‍ നടക്കും.
ജില്ലയിലെ അഞ്ച് പരീക്ഷാ കേന്ദ്രങ്ങളും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. പരീക്ഷയുടെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നിര്‍വഹിക്കും. രണ്ടുകോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങാളായ ജി.എച്ച്.എസ്.എസ് കാസര്‍കോടില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എം ഇക്ബാല്‍,
നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, അഷ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, ജലീല്‍ തുരുത്തി, സി.ടി റിയാസ്, ഷഹീദ റാഷിദ് സന്ദര്‍ശിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ പ്രസിഡന്റ് സെയ്യദ് താഹ ചേരൂര്‍, മണ്ഡലം സെക്രട്ടറി അന്‍സാഫ് കുന്നില്‍, ഉദുമ മണ്ഡലം സെക്രട്ടറി അല്‍ത്താഫ് പൊവ്വല്‍, ഹരിത സംസ്ഥാന കണ്‍വീനര്‍ ഷഹാന കുണിയ, ഹരിത ജില്ലാ ചെയര്‍പേഴ്‌സണ്‍ ഹനാന ശഹ്മ, സജീര്‍ ബെദിര, നാഫി ചാല, ഹാഷിര്‍ മൊയ്ദീന്‍, ഷിയാന്‍ തളങ്കര നേതൃത്വം നല്‍കി.
ജി.എച്ച്.എസ്.എസ് കുമ്പളയില്‍ എം.എസ്.എഫ് സംസ്ഥാന ജനറല്‍ ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗര്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്‌റഫ് കര്‍ള, ബി.എ റഹ്്മാന്‍, മണ്ഡലം മുസ്്‌ലിം ലീഗ് ട്രഷറര്‍ യു.കെ സൈഫുള്ള തങ്ങള്‍, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങള്‍, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോലി, കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍, മണ്ഡലം പ്രസിഡന്റ് സര്‍ഫ്രാസ് ബന്തിയോട്,
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് യു.പി താഹിറ യൂസുഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീലാ സിദ്ദീഖ്, ഹരിതാ ജില്ലാ കണ്‍വീനര്‍ മുഹ്‌സിന ബംബ്രാണ, മുര്‍ഷിദ് മൊഗ്രാല്‍, മര്‍സൂക്ക് ഇച്ചിലങ്കോട്, റാസിക്ക് മൈമൂന്‍ നഗര്‍, റാസി ആനക്കല്‍, നഫി ബംബ്രാണ, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, റിസ ബദിയടുക്ക, റിദ മൊഗ്രാല്‍, ഷെയ്മ പുത്തൂര്‍, ജാബിര്‍ അലി മൊഗ്രാല്‍, അസീസ് കുമ്പോല്‍, എസ്.എം.സി ചെയര്‍മാന്‍ അഹമ്മദലി കുമ്പള സന്ദര്‍ശിച്ചു.
ചിത്താരി അലിഫ് ഷീ കാമ്പസില്‍ എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ജംഷീദ് ചിത്താരി, മണ്ഡലം മണ്ഡലം ജനറല്‍ സെക്രട്ടറി റഫാദ് ബല്ലാ കടപ്പുറം, എം.എസ്.എഫ് മണ്ഡലം കൗണ്‍സില്‍ അംഗം ഷമീമ അതിഞ്ഞാല്‍, എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖാ പ്രസിഡന്റ് ഫലാഹ്, വൈസ് പ്രസിഡന്റ് ജാസിര്‍ കുന്നുമ്മല്‍, റാഫി ചിത്താരി, ഇന്‍വിജിലേറ്റര്‍സ് സഫ്രീന, ബസ്മല, ഫൗനിയാ സംബന്ധിച്ചു. യൂത്ത് ലീഗ് സൗത്ത് ചിത്താരി ശാഖാ കമ്മിറ്റി പരീക്ഷാര്‍ഥികള്‍ക്ക് ശീതളപാനിയം നല്‍കി. വി.പി.പി.എം.കെ.പി എസ്.ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍ സെന്റരില്‍ മുസ്്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം ട്രഷറര്‍ ലത്തീഫ് നീലഗിരി സന്ദര്‍ശിച്ചു. സൈഫുദ്ധീന്‍ തങ്ങള്‍, ജാബിര്‍ തങ്കയം, ഉസ്മാന്‍ എം.ടി.പി, ഷാനിദ് പടന്ന, അഷ്രീഫ ജാബിര്‍, സാലിം കൈകൊട്ടുകടവ്, നിബ്രാസ് പെരിയോത്ത്, ഇസ്മായില്‍,
മെഹബൂബ് ആയിറ്റി, മുസബ്ബര്‍ കക്കുന്നം, ലൂലുഅ നേതൃത്വം നല്‍കി.
Post a Comment
0 Comments