ചണ്ഡീഗഡ്: മുടികൊഴിച്ചില്‍ തടയുമെന്ന അവകാശവാദത്തോടെ ഇന്‍ഫ്‌ളുവന്‍സര്‍ വിറ്റ എണ്ണ ഉപയോഗിച്ചവര്‍ക്ക് കണ്ണിന് പുകച്ചിലും മുഖത്ത് വീക്കവും. ഉപഭോക്താക്കളുടെ പരാതിയില്‍ എണ്ണവിറ്റ ഇന്‍ഫ്‌ളുവന്‍സരുടെ ജാമ്യാപേക്ഷ പഞ്ചാബ്- ഹരിയാന ഹൈക്കോടതി തള്ളി. പ്രമുഖ ഇന്‍ഫ്‌ളുവന്‍സറായ അമന്‍ദീപ് സിങിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. മാര്‍ച്ച് 16ന് സംഗ്രൂരില്‍ കഷണ്ടി തടയാന്‍ കഴിയുമെന്ന അവകാശവാദത്തോടെയാണ് അമന്‍ദീപ് സിംഗ് എണ്ണ വിറ്റത്. എണ്ണ ഉപയോഗിച്ച 71ഓളം പേരുടെ കണ്ണുകളില്‍ പുകച്ചിലും മുഖത്ത് വീക്കവും അനുഭവപ്പെട്ടു. പലരും ആശുപത്രിയില്‍ ചികിത്സ തേടി. കൃത്യസമയത്ത് ചികിത്സതേടിയിരുന്നില്ലെങ്കില്‍ പലരുടെയും കാഴ്ച നഷ്ടപ്പെടുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെയാണ് ഉപഭോക്താക്കള്‍ നിയമനടപടിക്കൊരുങ്ങിയത്.
മുടികൊഴിച്ചിലിന്റെ എണ്ണ ഉപയോഗിച്ച് പുകച്ചിലും മുഖത്ത് വീക്കവും; ഇന്‍ഫ്‌ളുവന്‍സര്‍ക്ക് അറസ്റ്റ് വാറണ്ട്
17:05:00
0
ചണ്ഡീഗഡ്: മുടികൊഴിച്ചില്‍ തടയുമെന്ന അവകാശവാദത്തോടെ ഇന്‍ഫ്‌ളുവന്‍സര്‍ വിറ്റ എണ്ണ ഉപയോഗിച്ചവര്‍ക്ക് കണ്ണിന് പുകച്ചിലും മുഖത്ത് വീക്കവും. ഉപഭോക്താക്കളുടെ പരാതിയില്‍ എണ്ണവിറ്റ ഇന്‍ഫ്‌ളുവന്‍സരുടെ ജാമ്യാപേക്ഷ പഞ്ചാബ്- ഹരിയാന ഹൈക്കോടതി തള്ളി. പ്രമുഖ ഇന്‍ഫ്‌ളുവന്‍സറായ അമന്‍ദീപ് സിങിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. മാര്‍ച്ച് 16ന് സംഗ്രൂരില്‍ കഷണ്ടി തടയാന്‍ കഴിയുമെന്ന അവകാശവാദത്തോടെയാണ് അമന്‍ദീപ് സിംഗ് എണ്ണ വിറ്റത്. എണ്ണ ഉപയോഗിച്ച 71ഓളം പേരുടെ കണ്ണുകളില്‍ പുകച്ചിലും മുഖത്ത് വീക്കവും അനുഭവപ്പെട്ടു. പലരും ആശുപത്രിയില്‍ ചികിത്സ തേടി. കൃത്യസമയത്ത് ചികിത്സതേടിയിരുന്നില്ലെങ്കില്‍ പലരുടെയും കാഴ്ച നഷ്ടപ്പെടുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെയാണ് ഉപഭോക്താക്കള്‍ നിയമനടപടിക്കൊരുങ്ങിയത്.
Tags
Post a Comment
0 Comments