Type Here to Get Search Results !

Bottom Ad

മുസ്‌ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ചെമ്മനാട് പഞ്ചായത്തില്‍ തുടക്കം


മേല്‍പറമ്പ്: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ചെമ്മനാട് പഞ്ചായത്ത്തല ഉദ്ഘാടനം കീഴൂര്‍ പടിഞ്ഞാര്‍ ചന്ദ്രഗിരി ശാഖയിലെ സി.എ അബ്ദുല്ലയുടെ മകള്‍ ഡോ. ആയിഷത്ത് അക്സാനക്ക് അംഗത്വം നല്‍കി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ കടങ്കോട്, ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം, ട്രഷറര്‍ ഉബൈദ് നാലപ്പാട്, സെക്രട്ടറി ഹക്കീം, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ ഹസൈനാര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം അന്‍വര്‍ കോളിയടുക്കം, മുസ്‌ലിം ലീഗ് ചന്ദ്രഗിരി വാര്‍ഡ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ഹാജി, ചന്ദ്രഗിരി വാര്‍ഡ് മെമ്പര്‍ അഹമദ് കല്ലട്ര സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad