കൊടഗു: കേരളത്തില്‍ നിന്ന് പത്തു കോടി രൂപ വിലമതിക്കുന്ന പത്തു കിലോ 390 ഗ്രാം ആംബര്‍ ഗ്രീസ് (തിമിംഗല ഛര്‍ദ്ദി) അനധികൃതമായി വില്‍പ്പനയ്ക്കായി കടത്തിയ സംഘം അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ ഷംസുദ്ദീന്‍.എസ്. (45), എം. നവാസ് (54), കണ്ണൂര്‍ സ്വദേശികളായ വി.കെ. ലതീഷ് (53), റിജേഷ് വി (40), പ്രശാന്ത്. ടി (52), ജോബിസ് കെ.കെ (33), ജിജെ എസ്.എം (40), കാസര്‍കോട് സ്വദേശിയായ ബാലചന്ദ്രനായക് (55), കോഴിക്കോട് സ്വദേശിയായ സജുതമോസ് (58), ഷിമോഗ ഭദ്രാവതി സ്വദേശി രാഘവേന്ദ്ര, എ.വി (48) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ നിന്ന് രണ്ടു കാറുകളും രണ്ടു നോട്ടെണ്ണല്‍ യന്ത്രങ്ങളും പിടിച്ചെടുത്തു.
തിരുവനന്തപുരത്ത് നിന്ന് വിരാജ്‌പേട്ട് നഗര്‍ പൊലീസ് സ്റ്റേഷനില്‍ വില്‍പ്പനയ്ക്കായി ഒരു വാഹനത്തില്‍ ആംബര്‍ ഗ്രീസ് (തിമിംഗല ഛര്‍ദ്ദി) അനധികൃതമായി കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. വിരാജ്‌പേട്ട് സബ് ഡിവിഷനിലെ മഹേഷ് കുമാര്‍ എസ്, വിരാജ്‌പേട്ട് സര്‍ക്കിള്‍ സിപിഐ അനൂപ് മാടപ്പ പി, വിരാജ്പേട്ട് നഗര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ്.എച്ച്.എസ്, ക്രൈം സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Post a Comment
0 Comments