Type Here to Get Search Results !

Bottom Ad

വീടുകളില്‍ സൂക്ഷിച്ച കഞ്ചാവും എം.ഡി.എം.എയും പിടികൂടി


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടു വീടുകളില്‍ നിന്നായി എം.ഡി.എം.എയും കഞ്ചാവും പിടികൂടി. നേരത്തെ എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതിയായ കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ഷാജഹാന്‍ അബൂബക്കറിന്റെ വീട്ടില്‍ നിന്നും 3.610 ഗ്രാം എം.ഡി.എം.എയും അജാനൂര്‍ കടപ്പുറത്ത് നൗഷാദിന്റെ വീട്ടില്‍ നിന്നും 1.790ഗ്രാം എം.ഡി.എം.എയും 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്. ഹോസ്ദുര്‍ഗ് എസ്.ഐ വി. മോഹനന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഷാജഹാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ ചുമരില്‍ തൂക്കിയിട്ടിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നും സോക്സിന്റെ അകത്തു നിന്നുമാണ് എം.ഡി.എം.എ കണ്ടെത്തിയത്. 

ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.എസ്.ഐക്കൊപ്പം പൊലീസുകാരായ രാഗേഷ്, ശ്രീജേഷ്, ജ്യോതിഷ്, സുപ്രിയ, അജീഷ്, നികേഷ് എന്നിവരും എം.ഡി.എം.എ പിടികൂടിയ സംഘത്തില്‍ ഹോസ്ദുര്‍ഗ് എസ്.ഐ.സി.വി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നൗഷാദിന്റെ വീട്ടില്‍ നിന്നും കഞ്ചാവും എം.ഡി.എം.എയും പിടികൂടിയത് വീട്ടിലെ കിടപ്പുമുറിയിലെ ബെഡിന് അടിയിലെ കട്ടിലില്‍ നിന്നും അലമാരയില്‍ നിന്നുമാണ് എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയത്. പൊലീസ് വരുന്നതു കണ്ട് നൗഷാദ് വീട്ടില്‍ നിന്നും ഇറങ്ങി ഓടിരക്ഷപ്പെട്ടു. ഷൈജു, സനീഷ്, ധന്യ,രാജേഷ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍പി. അജിത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad