Type Here to Get Search Results !

Bottom Ad

അബൂബക്കര്‍ കുറ്റിക്കോലിനും ഷരീഫ് കോളിയാടിനും മുജീബ് ആന്റ് നജീബ് ബ്രദേഴ്‌സിനും അബുദാബി കെഎംസിസി അവാര്‍ഡ്


അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് ഫെസ്റ്റ്-25 പരിപാടിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ബിസിനസ് എക്‌സലന്‍സി അവാര്‍ഡിന് സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി അബൂബക്കര്‍ കുറ്റിക്കോലും ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷരീഫ് കോളിയാടും

യംഗ് ബിസിനസ്മാന്‍ അവാര്‍ഡിന് അറബ്‌സ്‌കോ ഗ്രൂപ്പ് കോ ഫൗണ്ടേഴ്‌സ് മുജീബ് ആന്റ് നജീബ് ബ്രദേര്‍സും അര്‍ഹരായി. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മഞ്ചേശ്വരം മുന്‍ എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡന്റും കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ടി.ഇ അബ്ദുല്ല എന്നിവരുടെ സ്മരണയ്ക്കായാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.

അബൂദാബി കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഏപ്രില്‍ 26നു അബുദാബിയില്‍ നടത്തുന്ന കാസര്‍കോട് ഫെസ്റ്റ്-25 പ്രോഗ്രാമില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അബുദാബി സംസ്ഥാന കെഎംസിസി ട്രഷറര്‍ പി.കെ അഹമ്മദ്, സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്്മാന്‍ ഹാജി, മണ്ഡലം പ്രസിഡന്റ് അസീസ് ആറാട്ടുകടവ് എന്നിവരടങ്ങുന്ന ജൂറി പാനലാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad