കാസര്‍കോട്: ആതുര ചികിത്സാ രംഗത്ത് ആറു വര്‍ഷത്തെ സേവന പാരമ്പര്യ ത്തോടുകൂടിയ കസര്‍കോട് ഡായ ലൈഫ് ഡയബറ്റിസ് ആന്റ് കിഡ്‌നി സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ 24ന് വൈകുന്നേരം 5 മണിക്ക് കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഡോ. മൊയ്ദീന്‍ നഫ്സീര്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ മുഹമ്മദ് (നാലപ്പാട് അക്കാദമി ചെയര്‍മാന്‍), സി.പി.എം ഏരിയ സെക്രട്ടറിമാരായ കരീം, ഹനീഫ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശ്വിനി കെ.എല്‍ മംഗളൂര്‍ ജനപ്രിയ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ബഷീര്‍, കര്‍ണാടക കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.എം ഷാഹിദ് മുതലായ ജനപ്രിതിനിധികളും വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഡയ ലൈഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍മാരായ ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ.കെ സ്വാഗതവും ഹോസ്പിറ്റല്‍ അഡ്മിന്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പ്രമേഹ വൃക്ക പരിചരണ കേന്ദ്രം കിടത്തി ചികിത്സായോടു കൂടി എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളോടെ പ്രവത്തനമാരംഭിച്ചതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.
Post a Comment
0 Comments