Type Here to Get Search Results !

Bottom Ad

വഖഫ് നിയമം: സമസ്ത മദ്രസ മാനേജ്‌മെന്റ് കേന്ദ്ര സര്‍ക്കാര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി


പൊയിനാച്ചി: കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്് സമസ്ത മദ്രസ മാനേജ്‌മെന്റ് ചട്ടഞ്ചാല്‍ റൈഞ്ച് കമ്മിറ്റി പൊയിനാച്ചിയിലുള്ള തെക്കില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രസിഡന്റ്് നിസാര്‍ ബായിക്കര അധ്യക്ഷത വഹിച്ചു.

സമസ്ത മദ്രസാ മാനേജ്‌മെന്റ് മുന്‍ ജില്ലാ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസതിക്കുണ്ട്, മുഹിയുദ്ധീന്‍ ഫൈസി, മുര്‍ഷിദ് ഇര്‍ഫാനി, റഫീഖ് ഫൈസി മുണ്ടക്കൈ, റഫീഖ് ദാരിമി മുണ്ടോള്‍, അബ്‌സാര്‍ ദാരിമി കുന്നാറ, റഫീഖ് ഫൈസി പാണ്ടിക്കണ്ടം, റാഷിഖ് കുണിയ, സിദ്ധീഖ് സെലക്ഷന്‍, അസീസ് മുണ്ടോള്‍, ഇബ്രാഹിം കുന്നാറ, മുഹമ്മദ് ബുറാഖ് പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad