Type Here to Get Search Results !

Bottom Ad

അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് കേസെടുത്തു

വിദ്യാനഗര്‍: അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് മധൂര്‍ ക്ഷേത്ര ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ പരാതിയിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഏപ്രില്‍ അഞ്ചിന് ശനിയാഴ്ച രാത്രി 11.30 മണിക്ക് മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന് 150മീറ്റര്‍ പടിഞ്ഞാറു മാറിയുള്ള ഒഴിഞ്ഞ പാടത്ത് മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഷ്ടബന്ധ ബ്രഹ്മകലശോത്സവവും മൂഡപ്പസേവയുടെയും ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ആളുകള്‍ ഉദാസീനമായും അവിവേകത്തോടെയും ഉത്സവം കാണാന്‍ വന്ന പൊതുജനങ്ങള്‍ക്കും മറ്റും അപകടമുണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തില്‍ യാതൊരുവിധ അനുമതിയും ഇല്ലാതെ സ്‌ഫോടക ഇനത്തില്‍പ്പെട്ട പടക്കങ്ങള്‍ കൊണ്ട് വെടിക്കെട്ട് ഡിസ്‌പ്ലേ നടത്തി എന്നുമാണ് കേസ്.













Tags

Post a Comment

0 Comments

Top Post Ad

Below Post Ad