കാസര്‍കോട്: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വെല്‍ഡിംഗ് തൊഴിലാളി കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, വാവടുക്കത്തെ മുച്ചൂര്‍ക്കുളം ഹൗസിലെ പരേതരായ നാരായണന്‍-കല്യാണി ദമ്പതികളുടെ മകന്‍ സദാശിവന്‍ എന്ന മണി (49)യാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകുന്നേരം നാലരമണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സദാശിവനെ ഉടന്‍ താഴെയിറക്കി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി എട്ടു മണിയോടെ മരണം സംഭവിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ബിന്ദു. മക്കള്‍: നിര്‍മ്മാല്യ, നവനീത്. മരുമകന്‍: ജ്യോതിഷ്. സഹോദരങ്ങള്‍: കുമാരന്‍, ചന്തൂഞ്ഞി, കുഞ്ഞിരാമന്‍, കമലാക്ഷി, പരേതരായ വിക്രമന്‍, ലക്ഷ്മി.
Post a Comment
0 Comments