Type Here to Get Search Results !

Bottom Ad

കേരളത്തിലെ എസ്ഡിപിഐ ഓഫീസുകളില്‍ ഇഡി റെയിഡ്; കടുത്ത നടപടികളുമായി കേന്ദ്രം


സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മലപ്പുറത്തെയും കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും എസ്ഡിപിഐ ഓഫീസുകളിലാണ് ഇ.ഡി റെയ്ഡ്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ നയങ്ങളും സാമ്പത്തികമായും നിയന്ത്രിച്ചതും നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെയിഡ്. പുറമേ സാമൂഹിക സംഘടനയെന്ന രീതിയില്‍ ഇസ്ലാമിക മുവ്മെന്റും ജിഹാദുമാണ് എസ്ഡിപിഐ ലക്ഷ്യമിട്ടത്. എസ്ഡിപിഐക്കെന്ന പേരില്‍ രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിനായി പിഎഫ്ഐ വിദേശത്തുനിന്നുള്‍പ്പെടെ പണം പിരിച്ചു. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം ശേഖരിച്ചു, ഒപ്പം റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad