Type Here to Get Search Results !

Bottom Ad

യുഎഇയില്‍ തൂക്കിലേറ്റപ്പെട്ട രണ്ടു മലയാളികളില്‍ കാസര്‍കോട് ചീമേനി സ്വദേശിയും; മറ്റൊരാള്‍ കണ്ണൂര്‍ സ്വദേശി


കാസര്‍കോട്: യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കപ്പെട്ട രണ്ടു മലയാളികളില്‍ ഒരാള്‍ കാസര്‍കോട് ചീമേനി സ്വദേശി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊതാവൂരിലെ പി.വി മുരളീധര(42)നാണ് വധശിക്ഷയ്ക്ക് വിധേയനായത്. ഫെബ്രുവരി 15ന് ആണ് മുരളീധരന്റെ ശിക്ഷ നടപ്പിലാക്കിയത്. തലേനാള്‍ ഇയാള്‍ക്കു വീട്ടുകാരുമായി ഫോണില്‍ സംസാരിക്കുന്നതിനു അവസരം നല്‍കിയിരുന്നു. 'തന്റെ ശിക്ഷ നാളെ നടപ്പിലാക്കുമെന്നു' മാത്രമാണ് മുരളീധരന്‍ മാതാവിനോട് പറഞ്ഞത്. സംസ്‌കാരം മാര്‍ച്ച് ആറിനു നടക്കുമെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്ക് അവസരം നല്‍കുമെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകേണ്ടതില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാര്‍. ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ശിക്ഷ ഒഴിവാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരമാവധി ഇടപെട്ടിരുന്നതായി അധികൃതര്‍ വ്യക്തമാക്കി കണ്ണൂര്‍, തലശ്ശേരി സ്വദേശിയായ മുഹമ്മദ് റിനാഷ് ആണ് യു.എ.ഇയില്‍ വധശിക്ഷയ്ക്കു വിധേയനായ മറ്റൊരാള്‍.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad