കാസര്‍കോട്: വര്‍ധിച്ചുവരുന്ന ലഹരി മാഫിയ അതിക്രമങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഉറക്കം നടിക്കുമ്പോള്‍ പ്രതിഷേധമുയര്‍ത്താന്‍ മുസ്ലിം യൂത്ത് ലീഗ് നൈറ്റ് അലര്‍ട്ട്. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി നിര്‍ദേശപ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപം എം.ജി റോഡിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. രാത്രി 10 മണി മുതല്‍ എം.ജി റോഡില്‍ പ്രത്യേകം തയാറാക്കിയ പ്രതിഷേധ ഗാലറിയിലാണ് നൈറ്റ് അലര്‍ട്ട്. പുലര്‍ച്ചെ വരെ നടക്കുന്ന നൈറ്റ് അലര്‍ട്ടില്‍ ലഹരി മാഫിയക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധമുയരും. മുസ്ലിം ലീഗ് നേതാക്കളും സാമൂഹിക സാംസ്‌കാരിക മീഡിയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. ലഹരി മാഫിയക്കെതിരെ നിലപാട് സ്വീകരിക്കുന്ന മുഴുവന്‍ ആളുകളും പരിപാടിയുമായി സഹകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അഭ്യര്‍ഥിച്ചു.
ലഹരി മാഫിയക്കെതിരെ കണ്ണടച്ച് സര്‍ക്കാര്‍ യൂത്ത് ലീഗ് നൈറ്റ് അലര്‍ട്ട് നാളെ കാസര്‍കോട്ട്
13:51:00
0
കാസര്‍കോട്: വര്‍ധിച്ചുവരുന്ന ലഹരി മാഫിയ അതിക്രമങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഉറക്കം നടിക്കുമ്പോള്‍ പ്രതിഷേധമുയര്‍ത്താന്‍ മുസ്ലിം യൂത്ത് ലീഗ് നൈറ്റ് അലര്‍ട്ട്. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി നിര്‍ദേശപ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപം എം.ജി റോഡിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. രാത്രി 10 മണി മുതല്‍ എം.ജി റോഡില്‍ പ്രത്യേകം തയാറാക്കിയ പ്രതിഷേധ ഗാലറിയിലാണ് നൈറ്റ് അലര്‍ട്ട്. പുലര്‍ച്ചെ വരെ നടക്കുന്ന നൈറ്റ് അലര്‍ട്ടില്‍ ലഹരി മാഫിയക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധമുയരും. മുസ്ലിം ലീഗ് നേതാക്കളും സാമൂഹിക സാംസ്‌കാരിക മീഡിയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. ലഹരി മാഫിയക്കെതിരെ നിലപാട് സ്വീകരിക്കുന്ന മുഴുവന്‍ ആളുകളും പരിപാടിയുമായി സഹകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അഭ്യര്‍ഥിച്ചു.
Tags
Post a Comment
0 Comments