കാസര്‍കോട്: കുടുംബത്തിന്റെയും സമൂഹത്തിന്റെയും നാടിന്റെയും ഭാവി അപകടത്തിലാക്കുന്ന മയക്കുമരുന്ന്, ലഹരി, അക്രമ സംഭവങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു. സാഹചര്യം അതീവ ഗുരുതരമായി കഴിഞ്ഞിരിക്കുന്നു. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള സമൂഹിക വിപത്തുകള്‍ സമൂഹത്തിനെയും നാടിനെയും നശിപ്പിക്കാതെ നോക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഭാവിയില്‍ നമ്മുടെ പ്രതീക്ഷകളായ കുട്ടികള്‍ വഴിതെറ്റിപ്പോകാതെ സൂക്ഷികേണ്ടത് രക്ഷിതാക്കളാണ്. ലഹരിക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ പെട്ട ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ബൃഹദ് യജ്ഞത്തിന് മഹല്‍ ജമാഅത്തുകള്‍ തയാറാകണം. എല്ലാ മഹല്ല് ജമാഅത്തുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.
കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം ആരും മറക്കാന്‍ പാടില്ല. ലഹരിക്കും അക്രമത്തിനുമെതിരെ നടത്തുന്ന പോരാട്ടത്തില്‍ എല്ലാവരും പങ്കുചേരണം. ഈ ഒരുമയില്‍ നിന്ന് മാറിനില്‍ക്കാതെ നാടിന്റെ രക്ഷയ്ക്കുള്ള പ്രവര്‍ത്തനത്തില്‍ അധികാരികളോടപ്പം ഇടറാതെ നിലയുറപ്പിക്കാന്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് തയ്യാറാണ്. ഇളംതലമുറയെ നേര്‍വഴിയിലേക്ക് നയിക്കാനും മയക്കുമരുന്ന് വിതരണത്തിനും ആക്രമങ്ങള്‍ക്കുമെതിരെ പൊലീസടക്കം സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കാസര്‍കോട് സംയുക്ത മുസ്്‌ലിം ജമാഅത്തിന്റെ പരിപൂര്‍ണ പിന്തുണ നല്‍കാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് സംയുക്ത മുസ്്‌ലിം ജമാഅത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സിദ്ധീഖ് നദ്വി ചേരൂര്‍, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, എം.എ മജീദ് പട്‌ള, എം.എ.എച്ച് മഹ്്മൂദ്, കെ.എ മുഹമ്മദ് ബഷീര്‍, കെ.എം അബ്ദുല്‍ റഹ്്മാന്‍, ടി.എ ശാഫി, ഹമീദ് മിഹ്‌റാജ്, ഹനീഫ് നെല്ലിക്കുന്ന്, മഹമൂദ് ഹാജി എരിയപ്പാടി, യു. സഹദ് ഹാജി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Post a Comment
0 Comments