കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. താമരശ്ശേരി സ്വദേശി ഇയ്യാടൻ ഷാനിദ് ആണ് മരിച്ചത്. ഇന്നലെ രാവിലെ താമരശ്ശേരി അമ്പായത്തോട് മേലെപള്ളിക്ക് സമീപം പോലീസിന്റെ പെട്രോളിങ്ങിനിടയാണ് യുവാവിനെ പിടികൂടിയത്.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന രണ്ടു പാക്കറ്റ് എംഡിഎംഎ വിഴുങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെള്ളത്തരികൾ ഉള്ള രണ്ടു കവറുകൾ കണ്ടെത്തി. ഇത് പുറത്ത് എടുക്കാൻ സർജറി വേണമെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം..
Post a Comment
0 Comments