Type Here to Get Search Results !

Bottom Ad

കേരള ബജറ്റ് 2025 അവതരണം തുടങ്ങി; ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്


കേരള ബജറ്റ് 2025 അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ ആരംഭിച്ചു. സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും എന്നതാണ് ആദ്യ പ്രഖ്യാപനം. പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.

ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി. നികുതിവിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായി. വയനാട് ദുരന്തത്തിന് ഒരു പൈസ പോലും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചില്ല.

  • സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകും.
  • വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
  • കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ
Tags

Post a Comment

0 Comments

Top Post Ad

Below Post Ad