കാസര്‍കോട്: വിദ്യാനഗറിലെ അന്ധവിദ്യാലയത്തില്‍ നിന്ന് നഗരസഭ സ്റ്റേഡിയം വരെയുള്ള റോഡിന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറിന്റെ പേരിടും. റോഡിന്റെ നാമകരണം ഈമാസം 21ന് കാസര്‍കോട്ടെത്തുന്ന ഗവാസ്‌കര്‍ നിര്‍വഹിക്കും. ഇന്ത്യന്‍ ടീമിനു നല്‍കിയ സംഭാവനകളും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി നടത്തിയ സേവനങ്ങളും പരിഗണിച്ചാണ് റോഡിന് ഗവാസ്‌കറിന്റെ പേര് നല്‍കാന്‍ കാസര്‍കോട് നഗരസഭ യോഗം തീരുമാനിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി ഗവാസ്‌കറിനു കാസര്‍കോട്ട് സ്വീകരണം ഒരുക്കാനും സ്റ്റേഡിയം റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കാനും തീരുമാനിച്ചത്. ഗവാസ്‌കറുടെ ഉറ്റ സുഹൃത്തും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഖാദര്‍ തെരുവത്ത് മുഖാന്തിരമാണ് ഗവാസ്‌കറിനെ കാസര്‍കോട്ട് എത്തിക്കുന്നത്.
സംഘാടക സമിതി രൂപീകരണ യോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. നഗരസഭാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്്മാന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിയാന ഹനീഫ്, ഖാലിദ് പച്ചക്കാട്, സെക്രട്ടറി അബ്ദുല്‍ ജലീല്‍, ടി.എ ഷാഫി, കെ.എം അബ്ദുല്‍ റഹ്്മാന്‍, കെ.എം. ബഷീര്‍, കെ.എം ഹനീഫ്, ബി.കെ. ഖാദര്‍, കെ. ദിനേഷ് സംസാരിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എ.കെ.എം. അഷറഫ് എം.എല്‍.എ, ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി. ഗില്‍പ, തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഖാദര്‍ തെരുവത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്്മാന്‍, മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രസിഡന്റ്/ ജനറല്‍ സെക്രട്ടറിമാര്‍ രക്ഷാധികാരികളും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചെയര്‍മാനും അബ്ബാസ് ബീഗം വര്‍ക്കിംഗ് ചെയര്‍മാനും നഗരസഭ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ജനറല്‍ കണ്‍വീനറും ടി.എ ഷാഫി വര്‍ക്കിംഗ് കണ്‍വീനറും കെ.എം അബ്ദുല്‍ റഹ്്മാന്‍ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂധനന്‍ ചെയര്‍മാനായും പ്രസ് ക്ലബ് പ്രസിഡന്റ് ഷിജു കണ്ണന്‍ കണ്‍വീനറായും പബ്ലിസിറ്റി കമ്മിറ്റിയും രൂപീകരിച്ചു.
Post a Comment
0 Comments