കാസര്‍കോട്: പൊലീസിന് പിന്നാലെ എക്സൈസും റെയ്ഡ് ശക്തമാക്കി. വീട്ടില്‍ നിന്നും 68.317ഗ്രാം മെത്താ ഫിറ്റമിന്‍ മയക്കുമരുന്ന് പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്തു. ദേളി കുന്നുപാറയിലെ മുഹമ്മദ് റെയ്സ് (28) ആണ് അറസ്റ്റിലായത്. 40,000 രൂപയും രണ്ടു മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ് എന്നിവയും പിടികൂടി. യുവാവിനെ ഇതിന് മുമ്പും മയക്കുമരുന്നുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കാസര്‍കോട്ടെ പഴം വ്യാപാരിയെ പൊലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എക്‌സൈസും മയക്കു മരുന്ന് വേട്ട ശക്തമാക്കിയത്. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയടക്കം മയക്കു മരുന്ന് വിതരണ കേന്ദ്രങ്ങളാകുന്നുവെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. ഒഴിഞ്ഞ പറമ്പുകള്‍, ആള്‍ താമസമില്ലാത്ത കെട്ടിടങ്ങര്‍, ബസ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം, അടച്ചിട്ട വാഹനങ്ങള്‍ എന്നിവയാണ് മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങളായി മാറിയിരുന്നത്. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്.പ്രശോഭ്, ഇന്‍സ്പെക്ടര്‍ സി കെ വി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സോനു, സെബാസ്റ്റ്യന്‍, അതുല്‍, ധന്യ, ഡ്രൈവര്‍ സജീഷ് എന്നിവരും ദേളിയിലെ വീട്ടില്‍ നടത്തിയ റെയിഡില്‍ പങ്കെടുത്തു.
Post a Comment
0 Comments