ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ പ്രവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസത്തെ നിലവാരം കൂട്ടാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല സംസ്ഥാന സർക്കാറിന്റെ നിലപാടെന്നും വി ശിവൻകുട്ടി പറഞ്ഞു.
Post a Comment
0 Comments